ദേശീയ മനുഷ്യാവകാശദിനത്തിന്റെ ഭാഗമായി മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വായനക്കാരുടെ അറിവ് പരിശോധിക്കാനായി മാതൃഭൂമി നടത്തിയ സർവേയിൽ മികച്ച പങ്കാളിത്തം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിൽ നല്കിയ ഏഴുചോദ്യങ്ങൾക്കാണ് വായനക്കാർ ഉത്തരം നല്കിയത്. 73 ശതമാനം പേർ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
പങ്കെടുത്തവരിൽ 69 ശതമാനം പേർ പുരുഷന്മാരും 30 ശതമാനം പേർ സ്ത്രീകളുമാണ്. 73 ശതമാനം ആളുകൾ ഏഴുചോദ്യങ്ങൾക്കും ശരിയുത്തരം നൽകി. അവിചാരിതമായി അറസ്റ്റുചെയ്യപ്പെടുന്ന പക്ഷം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിവരം അറിയിക്കാനും നിയമസഹായം തേടാനും അവകാശമുണ്ടോ എന്ന ചോദ്യത്തിനാണ് ഏറ്റവും കൂടുതൽ ആളുകൾ ശരിയായ ഉത്തരം (ഉണ്ട്) നല്കിയത്. 98 ശതമാനം. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശമെന്നതിനപ്പുറം മനുഷ്യാവകാശം കൂടിയാണോ എന്ന ചോദ്യത്തിനാണ് കൂടുതൽ ആളുകൾ തെറ്റായ ഉത്തരം (അല്ല) നൽകിയത്. 11 ശതമാനം. ഞായറാഴ്ചയാണ് ദേശീയ മനുഷ്യാവകാശ ദിനം.
പങ്കെടുത്തവരിൽ 19 ശതമാനം പേരും 18-നും 25-നും ഇടയിൽ പ്രായമുള്ളവരാണ്. 26-35 വയസിനിടയിൽ പ്രായമുള്ള 17 ശതമാനം പേരും 36-നും 45-നും ഇടയിലുള്ള 15 ശതമാനം പേരും 45-നും 55-നും ഇടയിൽ പ്രായമുള്ള 17 ശതമാനം പേരും 55 -ന് മുകളിൽ പ്രായമുള്ള 27 ശതമാനം പേരുമാണ് സർവേയിൽ പങ്കെടുത്തത്.
| 1. | സ്വകാര്യത ലംഘിക്കുന്ന തരത്തിൽ നിങ്ങളുടെ ചിത്രം പകർത്തിയാൽ അതിനെ മനുഷ്യാവകാശ ലംഘനമായി കാണുന്നുണ്ടോ? |
97% 3% | |
| 2. | അവിചാരിതമായി അറസ്റ്റ് ചെയ്യപ്പെടുന്ന പക്ഷം അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ വിവരം അറിയിക്കാനും നിയമസഹായം തേടാനും അവകാശമുണ്ടോ? |
98% 2% | |
| 3. | ജാതി, മതം, വർണം, ലിംഗം, ഭാഷ, പ്രദേശം എന്നിവ ഏതിന്റെയെങ്കിലും പേരിൽ നിങ്ങൾ വിവേചനം നേരിട്ടാൽ അത് മനുഷ്യാവകാശക്കമ്മിഷനിൽ പരാതിപെടാമോ? |
97% 3% | |
| 4. | നിങ്ങൾക്ക് എതിരേ അപവാദപ്രചാരണം ഉണ്ടായാൽ അത് നിയമലംഘനമാണോ അല്ലയോ? |
92% 8% | |
| 5. | ശാരീരിക-മാനസിക പീഡനം ക്രിമിനൽ കുറ്റമെന്നതിന് പുറമേ മനുഷ്യാവകാശലംഘനത്തിന്റെ പരിധിയിൽ വരുന്നുണ്ടോ? |
92% 8% | |
| 6. | നിങ്ങൾക്ക് ഇഷ്ടമുള്ള ആശയത്തിലോ മതത്തിലോ രാഷ്ട്രീയത്തിലോ വിശ്വസിക്കാനുള്ള അവകാശം മനുഷ്യാവകാശത്തിൽപ്പെടുമോ? |
91% 9% | |
| 7. | വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലിക അവകാശമെന്നതിനപ്പുറം മനുഷ്യാവകാശം കൂടിയാണോ? |
89% 11% |
© Mathrubhumi 2023